Sun. Nov 17th, 2024

കൊഹിമ: നാഗാലാന്‍ഡിലെ നാല് പോളിങ് സ്റ്റേഷനുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. സുന്‍ഹെബോട്ടോ മണ്ഡലത്തിലെ ന്യൂ കോളനി പോളിംഗ് സ്റ്റേഷന്‍, സാനിസ് മണ്ഡലത്തിലെ പാങ്തി വി, ടിസിത് മണ്ഡലത്തിലെ ജബോക വില്ലേജ്, തോനോക്‌നു മണ്ഡലത്തിലെ പാത്സോ ഈസ്റ്റ് വിങ് എന്നിവിടങ്ങളിലാണ് റീ പോളിങ് നടത്തുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടിങ്ങ് നടക്കുന്നത്. ഫെബ്രുവരി 27 നാണ് നാഗാലാന്‍ഡിലും മേഘാലയയിലും വോട്ടെടുപ്പ് നടന്നത്. ഇരു സംസ്ഥാനങ്ങളിലും സമാധാനപരമായിട്ടാണ് വോട്ടെടുപ്പ് നടന്നത്. എന്നാല്‍ നാഗാലാന്‍ഡില്‍ നാല് പോളിങ് ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പ് അസാധുവാണെന്ന് അറിയിച്ച് ഇന്നലെ നാഗാലാന്‍ഡ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. റീ-പോളിങ്ങിനെ പറ്റി വോട്ടര്‍മാരെ അറിയിക്കാന്‍ ആവശ്യമായ പ്രചാരണം ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. മാര്‍ച്ച് രണ്ടിനാണ് ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നടക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം