Wed. Oct 22nd, 2025

ബോംബെ  ഐ  ഐ ടിയിൽ ദളിത് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് മഹാരാഷ്ട്ര സർക്കാർ. ഫെബ്രുവരി 12 നാണ് ഒന്നാം വർഷ ബി ടെക് വിദ്യാർത്ഥിയായ ദർശൻ സോളങ്കി കാമ്പസിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യചെയ്തത്.  തുടർന്ന് ദർശൻ സോളങ്കി ക്യാമ്പസ്സിൽ ജാതി വിവേചനം നേരിട്ടിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപിച്ച് വിദ്യാർത്ഥിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ദർശന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നും  കോൺഗ്രസ് എം.എൽ.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 24 നാലിന് സോളങ്കിയുടെ മരണത്തിൽ സർക്കാർ ഉത്തരവിട്ടിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജോയിന്‍റ് കമീഷണർ ലക്ഷ്മി ഗൗതമാണ് കേസന്വേഷണത്തിന് നേതൃത്വം നൽകുന്നത്.  അന്വേഷണ സംഘം സംഭവ സ്ഥലം വീണ്ടും സന്ദർശിക്കുമെന്നും ദർശൻ സോളങ്കിയുടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തുമെന്നും  ഉദ്യോഗസ്ഥർ  അറിയിച്ചു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.