ഇന്ത്യ ഒരു ആധുനിക ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ബജറ്റിന് ശേഷം സംഘടിപ്പിച്ച വെബിനാറിനെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാന മന്ത്രിയുടെ പ്രസ്താവന. ഡിജിറ്റൽ വിപ്ലവത്തിന്റെ നേട്ടങ്ങൾ എല്ലാവരിലും എത്തുന്നുവെന്ന് സർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും ഇന്ത്യ ഒരു ആധുനിക ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുകയാണെന്നും മോദി പറഞ്ഞു. ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ട് വരാൻ സാങ്കേതികവിദ്യയുടെ സഹായം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5 ജി എ ഐ പോലുള്ള സാങ്കേതിക വിദ്യകൾ ചർച്ച ചെയ്യുകയാണെന്നും ഇത്തരം സാങ്കേതിക വിദ്യകൾ വിദ്യാഭ്യാസം, കൃഷി, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളെ മാറ്റിമറിക്കാൻ സാധിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.