Tue. Apr 29th, 2025

ഡോ. സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് സർക്കാർ ഉത്തരവ്. കെ.ടി.യു മുന്‍ വിസി എം.എസ്. രാജശ്രീയ്ക്കാണ് പകരം നിയമനം നൽകിയിരിക്കുന്നത്.  സ്ഥാന മാറ്റം സിസയുടെ വി.സി സ്ഥാനത്തെ ബാധിക്കില്ലെന്നും സിസയ്ക്ക് പുതിയ തസ്തിക പിന്നീട് നല്‍കുമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. നേരത്തെ, കെ.ടി.യു വിസിയായിരുന്ന ഡോ. എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് സിസ തോമസിന് വി.സിയുടെ താൽക്കാലിക ചുമതല നൽകി ഗവർണർ ഉത്തരവിട്ടിരുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.