Sat. Jan 18th, 2025

മലപ്പുറം കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളില്‍ ഒരാൾ മരിച്ചു. ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.  രാവിലെ 9 30 ഓടെയാണ് സംഭവം. കോട്ടയ്ക്കൽ പൊട്ടിപ്പാറ സ്വദേശികളായ സ്വദേശികളായ അലി അക്ബർ, അഹദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. 25 അടിയോളം താഴ്ചയുള്ള കിണറിൽ ജോലി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത് . മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നതാണ് രക്ഷപ്രവർത്തനത്തിന് തടസമായി നിന്നത്.  വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഹദ് എന്നയാളെ രക്ഷപ്പെടുത്തിയത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.