Mon. Dec 23rd, 2024

വാഷിംഗ്ടണ്‍: ചൈനീസ് ലബോറട്ടറിയില്‍ നിന്നാണ് കൊവിഡ് വൈറസ് ചോര്‍ന്നതെന്ന് അമേരിക്കയിലെ ഊര്‍ജ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പഠന റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 17 അമേരിക്കന്‍ ലബോറട്ടികളിലും വിവിധ ജീവശാസ്ത്ര മേഖലകളില്‍ ഉള്‍പ്പെടെ പഠനം നടത്തിയുമാണ് പുതിയ കണ്ടെത്തിലില്‍ എത്തിയത്. ഈ റിപ്പോര്‍ട്ടില്‍ വൈറസ് എങ്ങനെ പുറത്തു വന്നു എന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള കണ്ടെത്തലുകളെ പൊളിച്ചെഴുതുന്നതാണെന്നും അമേരിക്കന്‍ എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു.

കൊവിഡ് വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളായിരുന്നു നിലനിന്നിരുന്നത്. വുഹാനിലെ ലബോറട്ടറിയില്‍ നിന്നും പുറത്തു വന്നതാണെന്നും മൃഗങ്ങളില്‍ നിന്ന് പകര്‍ന്നതാണ് എന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് ഉണ്ടായിരുന്നത്. രോഗബാധിതനായ ഒരു മൃഗത്തില്‍ നിന്നുള്ള സ്വാഭാവിക സംക്രമണത്തിന്റെ ഫലമായാണ് പകര്‍ച്ചവ്യാധി ആരംഭിച്ചതെന്ന മറ്റ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമാണ് നിലവിലെ റിപ്പോര്‍ട്ടെന്നാണ് അമേരിക്കയുടെ എനര്‍ജി ഡിപ്പാര്‍ട്ടമെന്റ് വ്യക്തമാക്കുന്നത്. വിഷയത്തില്‍ പലതരത്തിലുള്ള വിലയിരുത്തലുകള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ തന്നെ ഉണ്ടെന്നാണ് ദേശീയ സുരക്ഷാ ഉപദോഷ്ടാവ് ജോക്ക സുള്ളിവാന്‍ പറയുന്നത്. നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സിലിന്റെ പഠനമനുസരിച്ച് വൈറസ് ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് പുറത്തു വന്നതാണെന്ന നിഗമനത്തില്‍ സിഐഎ ഉറച്ചു നില്‍ക്കുന്നില്ല. കൊവിഡ് 19 ചൈനീസ് ജൈവായുധ പദ്ധതിയുടെ ഭാഗമല്ലെന്ന വിലയിരുത്തലിലായിരുന്നു സിഐഎ എത്തിചേര്‍ന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം