ഡല്‍ഹി: നാഗാലാന്റ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. മേഘാലയില്‍ 60 മണ്ഡലങ്ങളിലും നാഗാലാന്റില്‍ 59 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മോഘാലയില്‍ 369 സ്ഥാനാര്‍ത്ഥികളും നാഗാലന്റില്‍ 183 പേരുമാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലുിം ബിജെപിയാണ് അധികാരത്തിലുള്ളത്. വൈകീട്ട അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. ഇരു സംസ്ഥാനങ്ങളിലും നൂറില്‍ അധികം സിആര്‍പിഎഫ് കമ്പനികളെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. നാഗാലാന്റിലെ 924 പോളിംഗ് സ്റ്റേഷനുകള്‍ അതീവ ജാഗ്രതാ കേന്ദ്രങ്ങളാണ്. മേഘാലയ മുഖ്യമന്ത്രി കൊന്റാഡ് സാംഗ്മ സൗത്ത് ടുറ മണ്ഡലത്തില്‍ നിന്നും നാഗാലാന്റ് മുഖ്യമന്ത്രി നെഫ്യൂ റിയോ അങ്കാമിയില്‍ നിന്നുമാണ് മത്സരിക്കുന്നത്.