Sun. Jan 12th, 2025

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ പത്തരക്ക് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സി എം രവീന്ദ്രന്റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്‌ന മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ സാധൂകരിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇടപാടില്‍ സി എം രവീന്ദ്രന് പണം ലഭിച്ചോ എന്നതില്‍ കൃത്യമായ വിശദീകരണം സ്വപ്‌നയുടെ മൊഴിയിലില്ല. ഈ സാഹചര്യത്തിലാണ് സി എം രവീന്ദ്രനെ വീണ്ടും ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കോസില്‍ 3 കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 59 ലക്ഷം രൂപയുടെ കോഴപ്പണമാണ് സന്ദീപ്, സരിത്ത് എന്നിവര്‍ക്ക് നല്‍കിയത്. സന്ദീപിന് പണം നല്‍കിയത് ബാങ്ക് അക്കൗണ്ടിലൂടെയാണെന്നും ഇതിന്റെ രേഖകളുണ്ടെന്നും ഇഡി പറയുന്നു. കേസില്‍ ഇതുവരെ എം ശിവശങ്കറിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം