Mon. Dec 23rd, 2024

ജീവനക്കാരുടെ പിരിച്ചുവിടലിന് പിന്നാലെ റോബോട്ടിനെയും പിരിച്ചുവിടാനൊരുങ്ങി ഗൂഗിള്‍. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫയാണ് റോബോട്ടുകളെ വികസിപ്പിക്കുന്ന ‘എവരിഡേ റോബോട്ട്’ പദ്ധതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സാമ്പത്തിക രംഗത്ത് തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ എവരിഡേ റോബോട്ട് പദ്ധതി അവസാനിപ്പിക്കാനൊരുങ്ങുന്നത്. റോബോട്ടിനെ പരിപാലിക്കാന്‍ വന്‍ സാമ്പത്തിക ചെലവാണ് വേണ്ടി വരുന്നത്. ഈ കാരണത്താലാണ് റോബോട്ടുകളെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് ഗൂഗിള്‍ എത്തി ചേര്‍ന്നത്. ഒരു റോബോട്ടിന്റെ പരിപാലനത്തിനായി ഏകദേശം പത്തു മുതല്‍ ആയിരം ഡോളര്‍ വരെ ചെലവാകുമെന്നാണ് റോബോട്ടിക് വിദഗ്ധരുടെ വിലയിരുത്തല്‍.

നിലവില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന ആല്‍ഫയ്ക്ക് ഈ ചെലവ് വഹിക്കാന്‍ കഴിയത്തതിന്റെ പശ്ചാത്തലത്തിലാണ് എവരി ഡേ പ്രൊജക്ട് നിര്‍ത്തലാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 200 ലധികം ജീവനക്കാരാണ് റോബോട്ട് നിര്‍മാണത്തിനും തുടര്‍ന്നുള്ള പരിശീലനത്തിനുമായി ജോലി ചെയ്യുന്നത്. കഫേ വൃത്തിയാക്കുക, മാലിന്യത്തില്‍ നിന്നും പുനര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി അതിനെ വേര്‍തിരിക്കുക, വാതിലുകള്‍ തുറന്നു കൊടുക്കുക എന്നീ ജോലികളായിരുന്നു ഈ റോബോട്ടുകള്‍ പ്രധാനമായും ചെയ്തിരുന്നത്. അതേസമയം, സാങ്കേതി സഹായത്തോടെ ചില റോബോട്ടുകളെ നിലനിര്‍ത്താനാണ് ഗൂഗിളിന്റെ തീരുമാനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം