Fri. May 3rd, 2024

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധവുമായി ആംആദ്മി. ഡല്‍ഹി ആംആദ്മി പാര്‍ട്ടിയുടെ ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്തിന് മുമ്പില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം. മൂന്ന് മണിയോടെ സിസോദിയയെ കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. സിസോദിയയുടെ അറസ്റ്റിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും ബി ആര്‍ എസും രംഗത്തെത്തി. കേന്ദ്ര ഏജന്‍സികളെ ആയുധമാക്കി പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുകയാണെന്നും സിസോദിയയുടെ അറസ്റ്റ് മോദി സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് സിപിഎം ആരോപിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം