Mon. Dec 23rd, 2024
kathina explosion thrissur

തൃശൂർ: വരവൂരിൽ കതിന പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്. പാലക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് കതിന പൊട്ടിയത്. ശ്യാംജിത്ത്, ശ്യാംലാൽ, രാജേഷ്, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേർക്ക് അമ്പത് ശതമാനത്തിലേറെ പൊളളലേറ്റിട്ടുണ്ടെന്നാണ് വിവരം.