Mon. Dec 23rd, 2024

കൊല്‍ക്കത്ത: ബെംഗാളില്‍ കേന്ദ്ര സഹമന്ത്രി നിഷിത് പ്രമാണിക്കിന്റെ വാഹനത്തിന് നേരെ ആക്രമണം. തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. സഹമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചാണ് മന്ത്രിയെ സംരക്ഷിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം ബി.എസ്.എഫ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ടെന്ന് ആരോപിച്ചാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ നിഷിത് പ്രമാണിക്കിന് നേരെ കരിങ്കൊടി കാണിക്കാനെത്തിയത്. അതേസമയം, തനിക്ക് നേരെ അക്രമം നടന്നപ്പോള്‍ പൊലീസ് നോക്കി നിന്നെന്ന് നിഷിത് പ്രമാണിക്ക് ആരോപിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം