Mon. Dec 23rd, 2024

മുംബൈ: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് നിരക്ക് ഉയര്‍ത്തിയത്. നേരത്തെ എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. നിശ്ചിത കാലാവധികളിലേക്കായി 50 ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം 3.5 ശതമാനം മുതല്‍ 7.10 ശതമാനമാണ് പലിശ. 7 ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 3 ശതമാനമായി. 30 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനമാണ് പലിശ ലഭിക്കുക.

46 ദിവസം മുതല്‍ 60 വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.25 ശതമാനവും, 91 ദിവസം മുതല്‍ 184 ദിവസം വരെയുള്ള കാലാവധിക്ക് 4.75 ശതമാനവുമാണ് പുതുക്കിയ നിരക്ക്. 185 ദിവസം മുതല്‍ 270 വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനവും. 271 ദിവസം മുതല്‍ 1 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6 ശതമാനവും പലിശ ലഭിക്കും. ഒരു വര്‍ഷം മുതല്‍ 15 മാസത്തില്‍ താഴെ കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.70 ശതമാനമായി. 15 മാസം മുതല്‍ 2 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി മുതല്‍ 7.10 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7 ശതമാനവും ലഭിക്കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.9 ശതമാനമായി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം