Sat. Jan 18th, 2025

പാലക്കാട്: ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റിനെ കുത്തിക്കൊന്നു. ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണണ് വെട്ടിക്കൊലപ്പെടുത്തിയത്. അയല്‍പക്കത്തെ വീട്ടിലെ തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് സംഭവം. ശ്രീജിത്തിന്റെ സുഹൃത്തുക്കളായ നാലു പേര്‍ക്കും കുത്തേറ്റു. പരിക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ ജയദേവന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സ്ഥിരം മദ്യപിച്ചു മാതാപിതാക്കളോടു കലഹിക്കുന്ന ജയദേവനെ ശ്രീജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു സംഭവം. ഇതിനിടെ ഇയാള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം