Sat. Nov 23rd, 2024

വാഷിംഗ്ടണ്‍: അമേരിക്കയിലെ ശതകോടീശ്വരന്മാരിലൊരാളായ തോമസ് എച്ച് ലീയെ മരിച്ച നിലയില്‍ കണ്ടെത്തി. 78 വയസായിരുന്നു. അദ്ദേഹത്തിന്റെ നിക്ഷേ സ്ഥാപനത്തിന്റെ ആസ്ഥാനമായ മാന്‍ഹാട്ടനിലെ ഓഫീസ് മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 200 കോടിയിലേറെ ഡോളര്‍ ആസ്തിയുള്ള ലീ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ സ്വയം വെടിവെച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. പ്രൈവറ്റ് -ഇക്വിറ്റി ബിസിനസ് രംഗത്തെ മുന്‍നിരക്കാരില്‍ ഒരാളാണ് ലീ. രണ്ട് വര്‍ഷത്തിനിടെ 30 മടങ്ങ് നേട്ടമായിരുന്നു അദ്ദേഹത്തിന് ഉണ്ടായത്. പലയിടങ്ങളിലായി 15 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ നിഷേപം. ലിങ്കണ്‍ സെന്റര്‍, ദ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, ഹര്‍വാഡ് യൂണിവേഴ്സിറ്റി തുടങ്ങിയ നിരവധി സന്നദ്ധ സംഘടനകളില്‍ ലീ അംഗമായിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം