ഡല്‍ഹി: കോഴിക്കോട് നിന്നും ദമാമിലേക്ക് പറന്ന എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി ഇറക്കേണ്ടി സംഭവത്തില്‍ പൈലറ്റിന് സസ്‌പെന്‍ഷന്‍. വിമാനത്തിന്റെ ഭാര നിര്‍ണയത്തില്‍ പൈലറ്റിനുണ്ടായ പിഴവാണ് അകപട കാരണമെന്നാണ് വിലയിരുത്തല്‍. വിമാനത്തിനുള്ളിലെ ഭാര വിന്യാസവുമായി സംബന്ധിച്ചുള്ള സോഫ്റ്റ് വെയര്‍ പൈലറ്റ് വിമാനത്തിനകത്ത് നിന്ന് തന്നെ കൃത്യമായി പരിശോധിച്ച് മനസിലാക്കണമായിരുന്നു. ഇതില്‍ പൈലറ്റ് പിഴവ് വരുത്തിയെന്നാണ് കണ്ടെത്തല്‍. ഇന്നലെയാണ് വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നത്. വിമാനത്തിനുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്ത് രണ്ടര മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. പറന്നുയര്‍ന്നതിന് പിന്നാലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങിന് അനുമതി തേടുകയായിരുന്നു. 182 യാത്രക്കാരുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം രണ്ടര മണിക്കൂറിന് ശേഷമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.