Sun. Nov 17th, 2024

ഡല്‍ഹി: ചൈനയുടെ നിരീക്ഷണ ബലൂണ്‍ ഒരു വര്‍ഷം മുമ്പ് ഇന്ത്യന്‍ പരിധിയിലും കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമേഖലയായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് മുകളില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണ മേഖലയായ ബേ ഓഫ് ബംഗാളിനടുത്താണ് ദ്വീപുള്ളത്. ഇന്ത്യന്‍ പ്രതിരോധ സേന ജാഗ്രതയോടെ ബലൂണ്‍ നിരീക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടുണ്ട്. ഈ മാസം ആദ്യം യുഎസ് ചൈനയുടെ ചാര ബലൂണ്‍ വെടിവെച്ചിട്ടതിനു പിന്നാലെയാണ് പലയിടത്തും നിരീക്ഷണ ബലൂണ്‍ കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ വരുന്നത്. ഇന്ത്യയുടെ റഡാര്‍ നിരീക്ഷണത്തില്‍ ബലൂണ്‍ വന്നിരുന്നെങ്കിലും അതിനെ കുറിച്ച് തീരുമാനമെടുക്കുമ്പോഴേക്കും ബലൂണ്‍ ഇന്ത്യന്‍ പരിധിയില്‍ നിന്ന് അകന്നുപോയെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ചൈനയുടെ ബലൂണ്‍ ഇന്ത്യന്‍ അതിര്‍ത്തിയിലും കണ്ടെത്തിയതായി ഉറപ്പായതോടെ ഇന്ത്യന്‍ അധികൃതര്‍ ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനും ഉടനടി നടപടികള്‍ സ്വീകരിക്കാനുമായി കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം