Mon. Dec 23rd, 2024

ജനീവ: യുക്രൈനില്‍ എത്രയും വേഗം സമാധാനം സ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വിട്ടു നിന്ന് ഇന്ത്യ. യുഎന്‍ ചാര്‍ട്ടറിലെ നിയമങ്ങള്‍ക്കനുസൃതമായി എത്രും വേഗം യുക്രൈനില്‍ സമാധാനം സ്ഥാപിക്കണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നത്. യുക്രൈനില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകാനാണ് പ്രമേയം കൊണ്ട് ഉദ്ദേശിച്ചത്.
ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത്. 193 അംഗ ജനറല്‍ അസംബ്ലിയില്‍ 141 വോട്ടുകള്‍ പ്രമേയത്തിന് അനുകൂലമായും ഏഴ് വോട്ടുകള്‍ പ്രതികൂലമായും ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യ സമാധാനത്തിന്റെയും ചര്‍ച്ചയുടെയും ഭാഗത്താണെന്ന് ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിന് നേരെ വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

 

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം