Fri. Feb 21st, 2025

ഡല്‍ഹി: ജോലിക്കാരായ സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും ആര്‍ത്തവ അവധി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. നയപരമായ വിഷയമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്. ഇക്കാര്യത്തില്‍ ഉത്തരവിറക്കിയാല്‍ പല സ്ഥാപനങ്ങളും സ്ത്രീകളെ ജോലിക്ക് എടുക്കാതെയാകും എന്ന എതിര്‍വാദം ശരിയാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാന്‍ ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിച്ചു.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും പല ക്യാമ്പസുകളിലുമടക്കം ആര്‍ത്തവാവധി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ആര്‍ത്തവാവധി രാജ്യവ്യാപകമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആര്‍ത്തവം മൂലം ശരീരികാസ്വസ്ഥതകള്‍ എല്ലാ സ്ത്രീകള്‍ക്കും ഉണ്ടാകും. അതിനാല്‍ പല സംസ്ഥാനങ്ങളില്‍ പല തരത്തില്‍ ഇവരെ കൈകാര്യം ചെയ്യുന്നത് ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി സുപ്രീം കോടതി വിശദമായി പരിശോധിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം