Wed. Dec 18th, 2024

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ റിമാന്‍ഡില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു. ഇഡി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. ഒമ്പത് ദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് എം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്ത് എറണാകുളം ജയിലിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചത്. അതേസമയം, ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇഡിയുടെ അന്വേഷണത്തില്‍ ശിവശങ്കറിനെതിരായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാഹര്‍ജി നല്‍കിയിരിക്കുന്നത്. ജാമ്യാഹര്‍ജിയില്‍ നാളെ കോടതി വിശദമായി വാദം കേള്‍ക്കും. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും ശിവശങ്കറിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇവ വിശകലനം ചെയ്ത ശേഷം കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇഡി കോടതിയില്‍ അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം