ഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. മാധ്യമങ്ങളെ വിലക്കണമെന്ന് ചൂണ്ടിക്കാട്ടി മനോഹര്‍ലാല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നത് എന്നതായിരുന്നു നേരത്തെ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. മാധ്യമങ്ങളെ വിലക്കുന്ന തരത്തിലുള്ള നടപടികളിലേക്ക് പോകാന്‍ കോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിക്ഷേപകരുടെ അടക്കം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യം പഠിക്കുവാനും ഇതുമായി സംബന്ധിച്ച് വിശാലമായ ഒരു അന്വേഷണം നടത്താന്‍ സമിതിയെ നിയോഗിക്കുമെന്ന് കോടതി അറിയിച്ചു.
അദാനി ഓഹരികളുടെ തകര്‍ച്ചയില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.