Mon. Dec 23rd, 2024

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കി. എട്ട് ബില്ലുകളായിരുന്നു ഗവര്‍ണര്‍ക്ക് മുന്നിലെത്തിയത്. അതില്‍ ചില ബില്ലുകളില്‍ വ്യക്തത വരുത്താന്‍ മന്ത്രിമാരെ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു. അതേസമയം വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചു നില്‍ക്കുകയാണ്. ലോകായുക്ത ബില്‍, ചാന്‍സലര്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്ലുകളിലെ നിയമ പ്രശ്‌നങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു. ബില്ലുകളെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഗവര്‍ണര്‍ മന്ത്രിമാര്‍ക്ക് മുന്നില്‍ ഉന്നയിച്ചു. മന്ത്രിമാര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ വിവാദ ബില്ലുകള്‍ ഒഴികെയുള്ള ചില ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കും. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വി എന്‍ വാസവന്‍, വി അബ്ദുറഹ്മാന്‍, ജെ ചിഞ്ചുറാണി എന്നിവരാണ് ഗവര്‍ണറെ നേരിട്ട് കണ്ട് വിശദീകരണം നല്‍കിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം