Mon. Dec 23rd, 2024

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയ എയര്‍ ഇന്ത്യാ വിമാനം നാലു മണിക്ക് യാത്ര തിരിക്കുമെന്ന് അധികൃതര്‍. കോഴിക്കോട് – ദമാം എയര്‍ ഇന്ത്യ വിമാനമാണ് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കിയത്. നാലുമണിക്കുള്ളില്‍ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സാങ്കേതിക തകരാര്‍ പരിഹരിച്ച് യാത്രക്കാരെ ഇതേ വിമാനത്തില്‍ തന്നെ ദമാമിലേക്ക് കൊണ്ടുപോകും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അടിയന്തര ലാന്‍ഡിങിന് അനുമതി തേടി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. 182 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഭാഗത്ത് എത്തിയതിന് ശേഷം ഇന്ധനം കളഞ്ഞാണ് വിമാനം നിലത്തിറക്കിയത്. രാജ്യത്ത് സുരക്ഷിതമായി വിമാനം ലാന്റ് ചെയ്യാവുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം വിമാനത്താവളമുള്ളത്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് ഇറക്കിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം