ഡല്‍ഹി: ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുക്കുന്നതിനായി ഗൗതം അദാനി മുഴുവന്‍ തുകയും നല്‍കിയെന്ന് ഇസ്രായേല്‍ അംബാസിഡര്‍ നോര്‍ ഗിലോണ്‍. വിവിധ സെക്ടറുകളില്‍ അദാനി ഗ്രൂപ്പിന്റെ നിക്ഷേപം ഇനിയും പ്രതീക്ഷിക്കുന്നുണ്ടെന്ന് ഗിലോണ്‍ പറഞ്ഞു. മെഡിറ്റനേറിയന്‍ കടലുള്ള തുറമുഖങ്ങളിലെ തന്ത്രപ്രധാനമായ ആസ്തിയാണ്. അതാണ് ഒരു ഇന്ത്യന്‍ കമ്പനിക്ക് നല്‍കുന്നത്. വലിയ വിശ്വാസമുള്ളതിനാണ് ആദാനിക്ക് തുറമുഖം കൈമാറിയതെന്ന് നോര്‍ ഗിലോണ്‍ പറഞ്ഞു. തുറമുഖം അദാനിക്ക് കൈമാറിയതിലൂടെ ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ അദാനി ഗ്രൂപ്പില്‍ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഹൈഫ തുറമുഖം ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തിരിക്കുന്നത്. മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് അദാനിക്ക് കരാര്‍ ലഭിച്ചതെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് അദാനി ഗ്രൂപ്പ് മാത്രമല്ല മറ്റ് നിരവധി ഇന്ത്യന്‍ കമ്പനികളുമായി ഇസ്രായേലിന് വാണിജ്യബന്ധമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.