ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മെസേജ് എഡിറ്റിംഗ് എന്ന ഫീച്ചറാണ് പുതുതായി ഉള്‍പ്പെടുത്താന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു സന്ദേശം അയയ്ച്ചു കഴിഞ്ഞ് 15 മിനിറ്റിനകം ഇത് എഡിറ്റ് ചെയ്യാവുന്ന ഫീച്ചറാകും ഉള്‍പ്പെടുത്തുക എന്നാണ് സൂചന. ഇത് വ്യക്തികള്‍ തമ്മിലുള്ള ചാറ്റില്‍ മാത്രമാണോ, അതോ ഗ്രൂപ്പിലിടുന്ന സന്ദേശങ്ങളും ഇത്തരത്തില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഒരേ സമയത്ത് 100 ചിത്രങ്ങള്‍ വരെ അറ്റാച്ച് ചെയ്ത് ചാറ്റില്‍ ഉള്‍പ്പെടുത്താനുള്ള ഫീച്ചര്‍ വൈകാതെ വാട്സാപ്പ് അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ബീറ്റാ വേര്‍ഷനിലുള്ളവര്‍ക്കാകും ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക. വാട്സാപ്പിന്റെ ഐഒഎസില്‍ ഉപയോഗിക്കുന്ന വേര്‍ഷനില്‍ ഇനി മുതല്‍ പിക്ക് ഓണ്‍ പിക്ക് സേവനം ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു . പിക്ക് ഇന്‍ പിക്ക് സേവനം ലഭ്യമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കുമ്പോള്‍ തന്നെ വേറെ ആപ്പും ഓപ്പണ്‍ ചെയ്ത് വെക്കുവാനാകും. ഐഒഎസില്‍ ഉപയോഗിക്കുന്ന 23.3.77 വേര്‍ഷനിലാകും പുത്തന്‍ ഫീച്ചര്‍ വരുക.