Sat. Jan 18th, 2025

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാറിനെ ചോദ്യം ചെയ്ത് ഇഡി. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച് ഇഡിയും സിബിഐയും അന്വേഷിക്കുന്നുണ്ട്. ലൈസന്‍സ് ഫീസ് റദ്ദാക്കുകയോ കുറക്കുകയോ ചെയ്തുവെന്നും മദ്യ വില്‍പ്പന ലൈസന്‍സികള്‍ക്ക് അനധികൃതമായി സഹായങ്ങള്‍ ചെയ്തുകൊടുത്തുമെന്നുമാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേസില്‍ പ്രതിയാണ്. ഇദ്ദേഹത്തെ മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇഡി ചോദ്യം ചെയ്തിരുന്നു. അതേസമയം, ഏജന്‍സികളുടെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ആംആദ്മി പാര്‍ട്ടി പറയുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം