Mon. Dec 23rd, 2024

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ചാനല്‍ റിപ്പോര്‍ട്ടര്‍ വെടിയേറ്റു മരിച്ചു. സ്‌പെക്ട്രം ന്യൂസ് 13 എന്ന ചാനലില മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകനൊപ്പം ഒരു ചെറിയ പെണ്‍കുട്ടിക്ക് വെടിയേല്‍ക്കുകയും ഒരു ടിവി ജീവനക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഒര്‍ലാന്‍ഡോ പ്രദേശത്തുണ്ടായ രണ്ട് വെടിവെയ്പ്പിനും ഉത്തരവാദിയെന്ന് കരുതുന്ന കീത്ത് മെല്‍വിന്‍ മോസസ് എന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. വെടിവെയ്പ്പിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആയുധധാരിയായ പ്രതി പൊലീസുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് ഫ്‌ളോറിഡയിലെ ഓറഞ്ച് കൗണ്ടിയില്‍ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്റെ കുടുംബത്തെയും പരിക്കേറ്റ ക്രൂ അംഗത്തെയും മുഴുവന്‍ സ്‌പെക്ട്രം ന്യൂസ് ടീമിനൊപ്പം ഞങ്ങളും സ്മരിക്കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ക്രൂ അംഗങ്ങളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ സെലസ്റ്റെ സ്പ്രിംഗര്‍ ലൈവ് ഓണ്‍-എയര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം