Wed. Jan 22nd, 2025

മുംബൈ: ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. വീട്ടിലെ ഭക്ഷണം എന്ന ആശയവുമായി ‘സൊമാറ്റൊ എവരിഡേ’ സര്‍വീസാണ് ഇപ്പോള്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 89 രൂപ മുതലാണ് ഊണിന് വില ആരംഭിക്കുന്നത്. വീട്ടിലെ രുചി ഇനി മിസ് ചെയ്യേണ്ട, അതേ സ്നേഹം വിളബാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി സൊമാറ്റൊ സിഇഒ ദീപിന്ദര്‍ ഗോയല്‍ പറഞ്ഞു. അതിനായി അത്തരത്തില്‍ ഭക്ഷണമുണ്ടാക്കുന്നവരുമായി സൊമാറ്റൊ പങ്കാളികളായെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സൊമാറ്റൊ എവരിഡെ ഗുരുഗ്രാമത്തിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇനി നിങ്ങള്‍ക്ക് ഇഷ്മുള്ള ഭക്ഷണങ്ങള്‍ ചൂടോടെ മിനിറ്റുകള്‍ക്കുള്ളില്‍ വീടുകളിലെത്തിക്കുമെന്നും കമ്പനി അറിയിച്ചു. വീട്ടിലെ ഭക്ഷണം ഉണ്ടാക്കുന്നുവരുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം