ഡല്‍ഹി:
ഇനി മുതല്‍ ഇന്ത്യയില്‍ നിന്നും സിംഗപ്പൂരിലേക്ക് യുപിഐ വഴി പണമയക്കാം. ഇന്ത്യ-സിംഗപ്പൂര്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിച്ചു. ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേ നൗവുമാണ് സംയോജിപ്പിച്ചത്. ഇനി മുതല്‍ യുപിഐ വഴി രാജ്യത്തിനകത്ത് പണമിടപാടുകള്‍ നടത്തുന്നത് പോലെ സിംഗപ്പൂരിലേക്കും നടത്താനാകും. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പണമിടപാടുകളില്‍ നിര്‍ണായക മുന്നേറ്റമാണ് യുപിഐ-പേനൗ സംയോജനത്തിലൂടെ ഉണ്ടായിരിക്കുന്നത്. പിഐ-പേനൗവിലൂടെ ഒരു ദിവസം 60000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയന്‍ ലൂംഗിന്റെയും സാന്നിധ്യത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും മോണിട്ടറി അതോറിറ്റി ഓഫ് സിംഗപ്പൂരിന്റെ മാനേജിംഗ് ഡയറക്ടര്‍ രവി മേനോനും സംയുക്തമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.