Fri. Nov 22nd, 2024

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടത്തുന്നതായി വിജിലന്‍സ്. വ്യാജരേഖകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് വിജിലന്‍സ് അറിയിച്ചു. ഏജന്റുമാര്‍ മുഖേനെയാണ് വ്യാജ രേഖകള്‍ ഹാജരാക്കി പണം തട്ടുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പിന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിന്റെ ഭാഗമായി ഓപ്പറേഷന്‍ സിഎംആര്‍ഡിഎഫ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുകയാണ്.

കളക്ടറേറ്റുകള്‍ വഴിയാണ് ദുരിതാശ്വസ നിധിയില്‍ നിന്നും സഹായം ലഭിക്കുന്നതിനായി അപേക്ഷിക്കേണ്ടത്. സംസ്ഥാന വ്യാപകമായി ഓരോ കളക്ടറേറ്റുകളിലും നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്. ഈ അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അര്‍ഹരെ കണ്ടെത്തിയ ശേഷം സെക്രട്ടറിയേറ്റിലേക്ക് അയക്കുകയും പിന്നീട് അവിടെ നിന്നും പണം അക്കൗണ്ടിലേക്ക് ലഭിക്കുകയുമാണ് ചെയ്യുന്നത്. അനര്‍ഹരായ ആളുടെ പേരില്‍ അപേക്ഷ സമര്‍പ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സിഎംആര്‍ഡിഎഫ് കൈകാര്യം ചെയ്യുന്ന കളക്ടറേറ്റിലെ ഉദ്യേഗസ്ഥര്‍ ഏജന്റുമാരുമായി ചേര്‍ന്ന് പണം വാങ്ങി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റുകളടക്കം നല്‍കി പണം തട്ടുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം