Mon. Dec 23rd, 2024

മുംബൈ: വിനായക് ദാമോദര്‍ സവര്‍ക്കറിന് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കണമെന്ന് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം. ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് പിന്നാലെ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇക്കാര്യം ആവശ്യമായി ഉയര്‍ന്നത്. കൂടാതെ, ചര്‍ച്ച്ഗേറ്റ് റെയില്‍വേ സ്റ്റേഷന് മുന്‍ കേന്ദ്ര ധനമന്ത്രി ചിന്താമന്റാവു ദേശ്മുഖിന്റെ പേര് നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശം വന്നു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് യോഗത്തിന്റെ അധ്യക്ഷത വഹിച്ചത്. സംസ്ഥാനത്തെ 80 ശതമാനം യുവാക്കള്‍ക്കും തൊഴില്‍ നല്‍കുക. എല്ലാ പദ്ധതികളിലും പ്രാദേശിക യുവാക്കള്‍ക്ക് 80 ശതമാനം ജോലി നല്‍കണമെന്നും യോഗത്തില്‍ തീരുമാനമായി. യു പി എസ് സി, എംപിഎസ്സി പരീക്ഷകള്‍ക്കായി മറാത്തി വിദ്യാര്‍ത്ഥികള്‍ക്ക് ശക്തമായ പിന്തുണ നല്‍കണം. മറാത്തി ഭാഷയ്ക്ക് എലൈറ്റ് ഭാഷ പദവി നല്‍കുമെന്നും പറഞ്ഞു. അതേസമയം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗവും സവര്‍ക്കറിന് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം