Mon. Dec 23rd, 2024

കുടിവെള്ള ക്ഷാമം രൂക്ഷമായി വൈപ്പിന്‍ ഞാറയ്ക്കല്‍. ശുദ്ധജലം കിട്ടാതെ നട്ടം തിരിഞ്ഞു പൊതുജനം. പല സ്ഥലങ്ങളിലും തൊണ്ട നനയ്ക്കാന്‍ പോലും വെള്ളമില്ല. വൈപ്പിനില്‍ ഞാറക്കലിലെ പല മേഖലയിലും കുടിവെള്ളം ക്ഷാമം വളരം രൂക്ഷമാണ്. ഞാറയ്ക്കല്‍ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലകള്‍ മാസങ്ങളായി രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന്റെ പിടിയിലാണ്. സംസ്ഥാന പാതയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ക്ഷാമമുണ്ട്. പലരും മറ്റു പഞ്ചായത്തുകളിലെ പൊതുടാപ്പുകളില്‍ നിന്നാണ് വഞ്ചികളിലും വാഹനങ്ങളിലും എത്തി വെള്ളം ശേഖരിക്കുന്നത്. വരുംദിനങ്ങളില്‍ ക്ഷാമം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

രണ്ടു ദിവസം കൂടുമ്പോഴാണ്  വീടുകളില്‍ കുടിവെള്ളമെത്തുന്നത് അതും രണ്ടു മണിക്കൂര്‍ കിട്ടിയാല്‍ കിട്ടി എന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രിയും പകലും ജോലിക്ക് പോലും പോകാതെ കാത്തിരിക്കണെമെന്നാണ് നാട്ടുകാര്‍ പാറയുന്നത്. എത്രയും വേഗം കുടിവെള്ള ക്ഷാമത്തിന് പരിഹാരമൊരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.