Sun. Dec 22nd, 2024
JOE BIDEN

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ യുക്രൈന്‍ തലസ്ഥാനമായ കീവ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്നലെ വാഷിംഗ്ടണിലെ ഒരു ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ഇന്ന് കിവിലേക്ക് മടങ്ങുകയായിരുന്നു. ആധുനിക ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് യുഎസ് മിലിട്ടറിയുടെ പരിധിക്ക് പുറത്തുള്ള ഒരു യുദ്ധമേഖല സന്ദര്‍ശിക്കുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്തതിന് ശേഷമായിരുന്നു യാത്ര. അതിനാല്‍ യാത്രാവിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ സംഘര്‍ഷഭരിതമാണ് യുക്രൈന്റെ വ്യോമമേഖല എന്നതിനാല്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി പോളണ്ട് അതിര്‍ത്തിയില്‍ വിമാനമിറങ്ങുകയായിരുന്നു. വിമാനമിറങ്ങിയ ബൈഡന്‍ മണിക്കൂറുകളോളം ട്രെയിന്‍ യാത്ര നടത്തിയ ശേഷമാണ് കീവിലെത്തിയത്. കീവിലെത്തിയ ശേഷം യുദ്ധസ്മാരകങ്ങള്‍ സന്ദര്‍ശിച്ച ബൈഡന്‍ യുദ്ധത്തിന് യുക്രൈന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. യുക്രൈന്‍ യുദ്ധത്തിന് അമേരിക്ക നല്‍കുന്ന പിന്തുണ ജനങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ലെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ സെലന്‍സ്‌കി ബൈഡനെ സ്വീകരിച്ചു കൊണ്ട് പറഞ്ഞത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം