ഡല്‍ഹി: ഉയര്‍ന്ന പിഎഫ് പെന്‍ഷനായി ഓപ്ഷന്‍ നല്‍കാവുന്നത് സംബന്ധിച്ച് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ഇപിഎഫ്ഒ. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി.എഫ് പെന്‍ഷന്‍ നേടാന്‍ തൊഴിലാളികളും തൊഴിലുടമകളും ചേര്‍ന്ന് ജോയിന്റ് ഓപ്ഷന്‍ നല്‍കാം. 2014 സെപ്റ്റംബര്‍ ഒന്നിന് ശേഷം വിരമിച്ചവര്‍ക്കും ഇപ്പോഴും സര്‍വിസില്‍ തുടരുന്നവര്‍ക്കും ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കിയാണ് ഇപിഎഫ്ഒ ഉത്തരവ്. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന് അപേക്ഷിക്കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി മാര്‍ച്ച് നാലിന് അവസാനിക്കാനിരിക്കെയാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. യുനിഫൈഡ് പോര്‍ട്ടലിലൂടെ അപേക്ഷിക്കാവുന്നതാണ്. കഴിഞ്ഞ നവംബറിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിലുള്ളവര്‍ക്ക് യഥാര്‍ഥ ശമ്പളത്തെ അടിസ്ഥാനമാക്കി ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ അവസരമൊരുക്കിയുള്ള സുപ്രീംകോടതി വിധി വന്നത്.