Sat. Jan 18th, 2025
Madhu_attapadi_death_

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ അന്തിമ വാദം കേള്‍ക്കല്‍ ഇന്ന് ആരംഭിക്കും. പതിനാറ് പ്രതികളാണ് കേസിലുള്ളത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷി വിസ്താരം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ 101 സാക്ഷികളെയും പ്രതിഭാഗം എട്ടുപോരെയും വിസ്തരിച്ചു. മധു കൊല്ലപ്പെട്ടിട്ട് നാളെ അഞ്ച് വര്‍ഷം തികയുകയാണ്. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ടത്. മൂന്ന് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന പിന്മാറുകയും പല കാരണങ്ങാല്‍ വിചാരണ വൈകുകയും ചെയ്തിരുന്നു. രഹസ്യമൊഴി നല്‍കിയവര്‍ അടക്കം 24 സാക്ഷികള്‍ കോടതിയില്‍ കൂറുമാറി. കൂറ് മാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കല്‍ അടക്കം അസാധാരണ സംഭവങ്ങളാണ് ഉണ്ടായത്. അഞ്ചാം വര്‍ഷത്തിലെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം