Mon. Dec 23rd, 2024

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യര്‍ കോടതിയില്‍ ഹാജരായി. ഉച്ചയ്ക്ക് 12 മണിയോടെയാണ് മഞ്ജു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത്. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത ഉറപ്പിക്കാനായാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജാരാക്കിയ ഓഡിയൊ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റെയാണോയെന്ന് കണ്ടെത്തുന്നതിനായാണ് നടപടി.

അതേസമയം, മഞ്ജു ഉള്‍പ്പെടെയുള്ളവരെ വിസ്തരിക്കുന്നത് ചോദ്യം ചെയ്ത് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തെളിവുകളിലെ വിടവ് നികത്താനാണ് വീണ്ടും വിസ്തരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം വ്യാജമാണെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. ആരെ വിസ്തരിക്കണമെന്ന് പ്രതിക്ക് നിശ്ചയിക്കാനാവില്ലെന്ന അതിജീവിതയുടെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം