Sat. Jan 18th, 2025

ജോഷിമഠ്: ജോഷിമഠില്‍ പുതിയ വിള്ളലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതോടെ പ്രദേശവാസികല്‍ ആശങ്കയിലാണ്. ബദ്രിനാഥ് ഹൈവേയില്‍ ജോഷിമഠിനും മാര്‍വാഡിക്കും ഇടയിലാണ് വിള്ളലുകള്‍ കണ്ടെത്തിയത്. വീണ്ടും വിള്ളലുകള്‍ വരാനുള്ള കാരണം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികല്‍ രംഗത്തെത്തി. പ്രദേശത്ത പലയിടങ്ങളിലായി പത്തോളം വിള്ളലുകള്‍ ഉണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. പഴയ വിള്ളലുകള്‍ കൂടുതല്‍ വികസിച്ചു വരുന്നുണ്ട്. അതിന് പുറമേയാണ് പുതിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ജോഷിമഠ് ബച്ചാവോ സംഘര്‍ഷ് സമിതിയുടെ നേതാവ് സജ്ഞയ് ഉണ്യാല്‍ പറയുന്നു. സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് വിപരീതമായാണ് ഇപ്പോള്‍ വിള്ളലുകള്‍ സംഭവിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. നിരവധി ആളുകള്‍ വരുന്ന ബദ്രീനാഥ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള പാതയിലാണ് വിള്ളലുകള്‍ ഉണ്ടായിരിക്കുന്നത്. ഇത് കൂടുതല്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം