Wed. Dec 18th, 2024

ഭോപ്പാള്‍: മധ്യപ്രദേശില്‍ മദ്യ വര്‍ജ്ജനം നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. മദ്യവില്‍പ്പന ശാലകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബാറുകള്‍ അടച്ച് പൂട്ടും. പുതിയ മദ്യം നയം ഉടന്‍ നടപ്പാക്കുമെന്നും എക്‌സൈസ് മന്ത്രി അറിയിച്ചു. അതോടൊപ്പം തന്നെ സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവയുള്ള സ്ഥലങ്ങളില്‍ നിന്നും 100 മീറ്റര്‍ ദുരത്തില്‍ മാത്രമെ മദ്യവില്‍പ്പന ശാലകള്‍ പാടുള്ളു. നേരത്തെ 50 മീറ്റര്‍ അകലമായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന വ്യവസ്ഥ കൂടുതല്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രിയും ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി നേതാവുമായ ഉമാഭാരതിയുടെ പ്രതിഷേധത്തിനിടയിലാണ് പുതിയ എക്‌സൈസ് നയത്തിന് അന്തിമരൂപമായത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മദ്യനിരോധനം വേണമെന്ന് ഭാരതി ആവശ്യപ്പെട്ടിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം