Sat. Jan 18th, 2025
m-sivasankar

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ശിവശങ്കര്‍ നാല് ദിവസം കൂടി ഇഡിയുടെ കസ്റ്റഡിയില്‍ തുടരും. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി നാല് ദിവസം കൂടി വേണമെന്ന് ഇഡി കോടതില്‍ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യല്‍ നാല് ദിവസത്തിനകം തീര്‍ക്കുമെന്ന് ഇഡി കോടതിയെ അറിയിച്ചു. കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തം കൂടുതല്‍ വ്യാപ്തിയുള്ളതാണെന്ന് ഇഡി വാദിച്ചു. ഇതേ തുടര്‍ന്നാണ് ശിവശങ്കറിനെ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടത്. അതേസമയം, ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയില്ലെന്ന് ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം