മുതിർന്ന തമിഴ് ഹാസ്യ നടൻ മയിൽസാമി അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രൻ, വീരം, കാഞ്ചന, കൺകളാൽ കൈതു സെയ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നെഞ്ചുകു നീതി, വീട്ടിലെ വിശേഷം, ദി ലെജൻഡ് എന്നിവയാണ് അടുത്തിടെ അഭിനയിച്ച ചിത്രങ്ങൾ. ‘കൺകളാൽ കൈതു
സെയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.
