ഡല്‍ഹി: പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് സണ്‍ഗ്ലാസുകള്‍ നിര്‍മ്മിച്ചിരിക്കുകയാണ് ഒരു കമ്പനി. അക്ഷയ എന്ന നിര്‍മാണ കമ്പനിയാണ് ഈ പുത്തന്‍ ആശയം അവതരിപ്പിച്ചിരിക്കുന്നത്. ചിപ്‌സിന്റെ പ്ലാസ്റ്റിക് പാക്കറ്റുകള്‍ ശേഖരിച്ചാണ് ഇവര്‍ സണ്‍ഗ്ലാസ് നിര്‍മിച്ചിരിക്കുന്നത്. ഇവ 100 ശതമാനം പ്രകൃതിദത്തമാണെന്ന കുറിപ്പോടെയാണ് നിര്‍മ്മാണ കമ്പനിയുടെ സ്ഥാപകന്‍ സണ്‍ഗ്ലാസ് അവതരിപ്പിച്ചത്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു. പ്ലാസ്റ്റിക് കവറുകളില്‍ നിന്നും സണ്‍ഗ്ലാസ് നിര്‍മിക്കുന്നതിന്റെ ഓരോ ഘട്ടങ്ങളും വിഡിയോയില്‍ വ്യക്തമാണ്. ‘ഞാന്‍ ഭാഗമായിട്ടുള്ളതില്‍വെച്ച് ഏറ്റവും കഠിനമായ കാര്യമായിരുന്നു ഇത്. ഒടുവില്‍, ലോകത്തില്‍ ആദ്യമായി ചിപ്‌സ് കവറില്‍ നിന്ന് നിര്‍മിച്ച പുനരുപയോഗിക്കാവുന്ന സണ്‍ ഗ്ലാസുകള്‍ ഇതാ ഇന്ത്യയില്‍’ എന്നാണ് കമ്പനിയുടെ സ്ഥാപകനായ അനീഷ് മല്‍പനി ട്വിറ്ററില്‍ കുറിച്ചത്.