Mon. Dec 23rd, 2024
india uae

ഡല്‍ഹി: യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 31 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ സ്വതന്ത്ര വ്യാപാര കരാര്‍ യുഎഇയിലേക്കുള്ള കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 2022 ജൂണ്‍-2023 ജനുവരി കാലയളവില്‍ ഇന്ത്യയുടെ എണ്ണ ഇതര കയറ്റുമതി അഞ്ചു ശതമാനം ഉയര്‍ന്ന് 15.2 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 14.5 ബില്യണ്‍ ഡോളറായിരുന്നു.

ഇക്കാലയളവിലെ ഇറക്കുമതി മൂന്ന് ശതമാനം വര്‍ധിച്ച് 16.8 ബില്യണ്‍ ഡോളറിലെത്തി. 2016-17 കാലയളവില്‍ യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 31.2 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. വ്യാപാര ഉടമ്പടിപ്രകാരമുള്ള തീരുവ ഇളവ് ലഭിക്കാന്‍ കയറ്റുമതിക്കാര്‍ക്ക് ജനുവരിയില്‍ 6,057 ഒറിജിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഇന്ത്യയുമായി വ്യാപാര കരാറുകളുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് ആവശ്യമായ പ്രധാന രേഖയാണ് ഒറിജിന്‍ സര്‍ട്ടിഫിക്കറ്റ്. സാധനങ്ങള്‍ എവിടെ നിന്നാണെന്ന് തെളിയിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം