Wed. Nov 6th, 2024

മുംബൈ: ഫെബ്രുവരി 10 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 8.32 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. 8.319 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 566.948 ബില്യണ്‍ ഡോളറായി. തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് കരുതല്‍ ശേഖരത്തില്‍ ഇടിവ് സംഭവിക്കുന്നത്. ഇതിന് തൊട്ട് മുന്‍പുള്ള ആഴ്ച 1 .49 ബില്യണ്‍ ഡോളറാണ് കുറഞ്ഞിരുന്നത്. ആര്‍ബിഐയുടെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്പ്‌ളിമെന്റിലെ കണക്കു പ്രകാരം പോയ വാരത്തില്‍ വിദേശ കറന്‍സി ആസ്തി 7.108 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 500.587 ബില്യണ്‍ ഡോളറിലെത്തി. സ്വര്‍ണ്ണ ശേഖരം 919 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 42.862 ബില്യണ്‍ ഡോളറായി. സ്‌പെഷ്യല്‍ ഡ്രോവിങ് റൈറ്റ്‌സ് (എസ്ഡിആര്‍) 190 മില്യണ്‍ താഴ്ന്ന് 18.354 ബില്യണ്‍ ഡോളറിലെത്തി. അന്താരാഷ്ട്ര നാണയ നിധിയില്‍ രാജ്യത്തിന്റെ കരുതല്‍ ശേഖരം 102 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 5.145 ബില്യണ്‍ ഡോളറായി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം