Mon. Dec 23rd, 2024

ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകള്‍ പൂട്ടി. ട്വിറ്ററിന്റെ ഡല്‍ഹി, മുംബൈ ഓഫീസുകളാണ് അടച്ചത്. ഈ ഓഫീസുകളിലെ ജീവനക്കാരോട് വീടുകളില്‍ വെച്ച് ജോലി ചെയ്യാന്‍ കമ്പനി നിര്‍ദേശിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും പ്രതിസന്ധി നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചു വരുന്നുണ്ടെന്നും നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ, ഇന്ത്യയിലെ ഓഫീസുകള്‍ അടക്കുമെന്ന വിവരങ്ങളുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ടിടങ്ങളിലെ ഓഫീസുകള്‍ അടച്ചത്.

അതേസമയം ബെംഗളൂരുവിലുള്ള ഓഫീസ് നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ വന്‍ തോതില്‍ പിരിച്ചു വിടല്‍ നടപടികളടക്കം ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് മാത്രം 90 ശതമാനത്തിലേറെ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 200ലേറെ ജീവനക്കാര്‍ വരുമിതെന്നാണ് വിവരം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.