Wed. Jan 22nd, 2025

ഇന്ത്യൻ  സന്ദർശനം റദ്ദാക്കി ഇറാൻ വിദേശകാര്യമന്ത്രി  ഹുസൈൻ ആമിർ അബ്ദുല്ലാഹിയൻ.  ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ  ഇറാനിലെ സ്ത്രീകൾ മുടി മുറിച്ച് പ്രതിഷേധിക്കുന്ന വീഡിയോ ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ പ്രദർശിപ്പിച്ചതിനെ തുടർന്നാണ് തീരുമാനം. 

വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന റെയ്‌സിന ഡയലോഗിൽ പങ്കെടുക്കാനായിരുന്നു ഇറാൻ വിദേശകാര്യമന്ത്രിയുടെ സന്ദർശന ലക്ഷ്യം. പരിപാടിയിൽ  പങ്കെടുക്കില്ലെന്ന് ഇറാൻ സംഘാടകരെ അറിയിച്ചു. സ്ത്രീകൾ മുടി മുറിച്ച് പ്രതിഷേധിക്കുന്ന വിഡിയോയിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ചിത്രം ഉൾപ്പെടുത്തി പ്രചരിപ്പിച്ചതിന് ഇറാൻ അതൃപ്തി അറിയിച്ചിരുന്നു. വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാവാതെ വന്നതോടെയാണ് ഇന്ത്യൻ  സന്ദർശനം റദ്ദാക്കിക്കിയത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.