Wed. Nov 6th, 2024
Nicola Sturgeon

എഡന്‍ബര്‍ഗ്: സ്‌കോട്ട്‌ലന്റ് പ്രധാനമന്ത്രി(ഫസ്റ്റ് മിനിസ്റ്റര്‍) നിക്കോള സ്റ്റര്‍ജന്‍ രാജി പ്രഖ്യാപിച്ചു. എട്ട് വര്‍ഷത്തോളം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ശേഷമാണ് രാജി പ്രഖ്യാപനം. 2014ലായിരുന്നു സ്റ്റര്‍ജന്‍ അധികാരത്തിലെത്തിയത്. രാഷ്ട്രീയം ക്രൂരമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സ്റ്റര്‍ജന്റെ രാജി. രാജി പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണെന്നും, ശരിയായ സമയത്താണ് സ്ഥാനം ഒഴിയുന്നതെന്നും സ്റ്റര്‍ജന്‍ വ്യക്തമാക്കി. സ്വാതന്ത്ര്യത്തിനും ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് സ്റ്റര്‍ജന്‍ സ്ഥാനം ഒഴിയുന്നത്.

സ്‌കോട്ട്‌ലന്റിനെ നയിച്ച ആദ്യ വനിത എന്ന വിശേഷണം കൂടിയുണ്ട് പടയിറങ്ങുന്ന നിക്കോള സ്റ്റര്‍ജന്. എന്‍സിപി ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഒന്നാം മന്ത്രിയായി തുടരുമെന്നും 2026 ല്‍ നടക്കാനിരിക്കുന്ന അടുത്ത സ്‌കോട്ടിഷ് തെരഞ്ഞെടുപ്പ് വര പാര്‍ലമെന്റില്‍ തുടരുമെന്നും അവര്‍ പറഞ്ഞു. സ്‌കോട്ട്‌ലന്റിനെ നയിക്കുന്ന തന്റെ അടുത്ത പിന്‍ഗാമിക്ക് പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും സ്റ്റര്‍ജന്‍ കൂട്ടിച്ചേര്‍ത്തു. രാജിക്ക് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് സ്റ്റര്‍ജന് ആസംസങ്ങളുടെ അവരുടെ ദീര്‍ഘകാലത്തെ സേവനത്തെ പ്രശംസിക്കുകയും ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം