Wed. Nov 6th, 2024
iphone apple

മുംബൈ: ഇന്ത്യയെ ഐഫോണ്‍ ഉല്‍പ്പാദന കേന്ദ്രമാക്കാനുള്ള ആപ്പിളിന്റെ നീക്കത്തിന് തിരിച്ചടി. ഇന്ത്യയെ ഒരു പ്രധാന ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതിയിടുന്ന ആപ്പിള്‍ ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്ന് രാജ്യത്ത് അതിന്റെ അടിത്തറ വികസിപ്പിക്കാനൊരുങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായി ടാറ്റ കുറച്ചു കാലമായി ആപ്പിളിനു വേണ്ടി ഐഫോണിന്റെയും മറ്റും ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ടായിരുന്നു. ഇത്തരത്തില്‍ ടാറ്റ നിര്‍മ്മിക്കുന്ന ഐഫോണ്‍ ഘടകങ്ങള്‍ക്ക് ഗുണനിലവാരം പോരെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഐഫോണുകള്‍ക്കുള്ള ഘടകങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതില്‍ കമ്പനി വെല്ലുവിളികല്‍ നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റയുടെ കീഴിലുള്ള ഹൊസൂറില്‍ പ്രവര്‍ത്തിക്കുന്ന കേസിങ്‌സ് ഫാക്ടറിയില്‍ നിര്‍മ്മിച്ചു നല്‍കുന്ന ഭാഗങ്ങളില്‍ 50 ശതമാനം മാത്രമെ ഗുണനിലവാരമുള്ളുവെന്നാണ് കണ്ടെത്തല്‍. ആപ്പിളിന്റെ ഉയര്‍ന്ന ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കമ്പനിക്ക് സാധിക്കുന്നില്ലെന്നും അതിന് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ഇനിയും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം