Sun. May 5th, 2024
Adani Group Investigation Report; SEBI is set to meet with the Finance Minister

മുംബൈ: ഊര്‍ജ്ജ കമ്പനിയായ ഡി ബി പവറിനെ ഏറ്റെടുക്കാനുള്ള അദാനി പവറിന്റെ നീക്കം പരാജയപ്പെട്ടു. 7017 കോടി രൂപയ്ക്കായിരുന്നു ഡി ബി പവറിനെ ഏറ്റെടുക്കാനിരുന്നത്. ഫെബ്രുവരി 15 നായിരുന്നു ഏറ്റെടുക്കേണ്ടിയിരുന്ന അവസാന തീയതി. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും തമ്മില്‍ ഒപ്പുവച്ചെ ധാരണാപത്രത്തിന്റെ കാലാവധി കഴിഞ്ഞതായി അദാനി പവര്‍ റഗുലേറ്ററി ഫയലിങ്ങിലൂടെ സ്റ്റോക് എക്സ്ചേഞ്ചിനെ അറിയിച്ചു. 2022 ആഗസ്റ്റ് 18 നായിരുന്നു ഇരു കമ്പനികളും തമ്മില്‍ കരാറിലേര്‍പ്പെട്ടത്. 2022 ഒക്ടോബര്‍ 31 ന് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ധാരണാ പത്രത്തില്‍ പറഞ്ഞിരുന്നത്. അദാനി പവറിന് ആവശ്യമായ തുക കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് നാല് തവണ ഇത് മാറ്റി വെച്ചിരുന്നു. രാജ്യത്തുടനീളം സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് അദാനി പവര്‍ ഡി.ബി പവറുമായി കരാറിലേര്‍പ്പെട്ടിരുന്നത്. ഛത്തീസ്ഗഢിലെ ജഞ്ച്ഗിര്‍ ചാമ്പയില്‍ 1200 മെഗാ വാട്ട് കോള്‍ ഫയേഡ് പവര്‍ പ്ലാന്റാണ് ഡി.ബി പവറിന് സ്വന്തമായുള്ളത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം