Mon. Dec 23rd, 2024
sivasankar

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് ഹാജരാകാന്‍ നോട്ടീസ് അയച്ച് ഇഡി. ലോക്കര്‍ തുടങ്ങിയ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോടാണ് നാളെ കൊച്ചിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ലോക്കറിനെക്കുറിച്ച് അറിയില്ലെന്ന ശിവശങ്കറിന്റെ വാദം പൊളിക്കാനാണ് ഇഡിയുടെ നീക്കം. ശിവശങ്കറിനെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനും സ്വപ്‌നയ്ക്കും ഒരുമിച്ച് ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുന്നതായിരുന്നു ലോക്കര്‍. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് ലോക്കര്‍ തുടങ്ങിയതെന്നും സംയുക്ത അക്കൗണ്ട് തുടങ്ങിയ ശേഷം അറിയിക്കുകയായിരുന്നു എന്നാണ് സ്വപ്‌നയുടെ മൊഴി. എന്നാല്‍ ഇതേക്കുറിച്ച് തനിക്കറിയില്ലെന്നാണ് ശിവശങ്കര്‍ ആവര്‍ത്തിച്ച് പറയുന്നത്. ശിവശങ്കറിന്റെ ഈ നിസഹകരണത്തെ പൊളിക്കാനാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അഞ്ചു ദിവസത്തേക്ക് കൂടി ശിവശങ്കറിനെ എറണാകുളം സിബിഐ കോടതി ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം