Wed. Dec 18th, 2024
yogi

ഡല്‍ഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വം ഓരോ ഇന്ത്യന്‍ പൗരന്റെയും സാംസ്‌കാരിക പൗരത്വമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു എന്നത് ഒരു വിശ്വാസമോ മതമോ വിഭാഗമോ അല്ലെന്നും അതൊരു സാംസ്‌കാരിക പദമാണെന്ന് യോഗി പറഞ്ഞു. വരുംകാലത്ത് അഖണ്ഡഭാരതം യാഥാര്‍ഥ്യമാകുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോകുന്നവരെ അവിടെ ഹിന്ദുവായാണ് കാണുന്നതെന്നും അവിടെ ആരും ഹാജിയായി പരിഗണിക്കുന്നില്ലെന്നും യോഗി. ഹജ്ജിന് പോകുന്നവരെ ഇസ്ലാമായി സ്വീകരിക്കുന്നില്ല. അവിടെ അവര്‍ ഹിന്ദുവിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നാണ് യോഗി പറയുന്നത്. ഇന്ത്യയുമായി കൂടിച്ചേരുകയെന്നത് പാകിസ്ഥാന്റെ താല്‍പര്യമായിരിക്കും. ആത്മീയലോകത്ത് പാകിസ്താന്‍ എന്ന ഒന്നില്ല. അങ്ങനെ ഇല്ലാത്ത ഒന്ന് ഇത്രയും കാലം നിലനില്‍ക്കുകയെന്നത് തന്നെ അവരുടെ ഭാഗ്യം. എത്രയും വേഗം ഇന്ത്യയില്‍ ലയിക്കുകയെന്നത് അവരുടെ താല്‍പര്യമായിരിക്കുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യോഗിയുടെ പരാമര്‍ശം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം